ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ രാഷ്ട്രീയ ത്യാഗത്തിൻ്റെയും അധികാരം പങ്കിടലിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു. ഇന്നത്തെ കാലത്ത് നേതാക്കൾ അത് ചെയ്യാൻ മടിക്കുന്നതിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.(DK Shivakumar’s cryptic remark at Congress event)
ശിവകുമാർ ആരുടെയും പേര് പറഞ്ഞില്ലെങ്കിലും, അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഒരു റൊട്ടേഷൻ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി.
ഡൽഹിയിൽ എഐസിസി സംഘടിപ്പിച്ച "ഭരണഘടനാ വെല്ലുവിളികൾ" എന്ന പരിപാടിയിൽ സംസാരിക്കവെ, പാർട്ടിക്ക് ഗാന്ധി കുടുംബം നൽകിയ സംഭാവനകളെ ശിവകുമാർ അഭിനന്ദിക്കുകയും 2004 ൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാത്ത സോണിയാ ഗാന്ധിയുടെ തീരുമാനത്തെ പ്രശംസിക്കുകയും ചെയ്തു.