

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി യാതൊരു വിധത്തിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്ന് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ (DK Shivakumar). ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭരണപരമായ കാര്യങ്ങളും വികസന പദ്ധതികളും മാത്രമാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി മാറ്റം എന്നത് മാധ്യമ സൃഷ്ടിയാണെന്നും നിലവിലെ നല്ല പ്രവർത്തനങ്ങൾ തുടരാൻ രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായും ശിവകുമാർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് സർക്കാർ അധികാരമേറ്റ് രണ്ടര വർഷം തികയുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ അധികാരം പങ്കിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിനിടെ രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം ജനുവരി 16-ന് ഇരുവരും ഡൽഹിയിലേക്ക് പോകുന്നുണ്ട്. മകരസംക്രാന്തിക്ക് ശേഷമുള്ള ഈ ഡൽഹി സന്ദർശനത്തിൽ മന്ത്രിസഭാ പുനസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുമെന്ന് കരുതപ്പെടുന്നു. എന്നാൽ പാർട്ടിയിൽ യാതൊരു വിധത്തിലുള്ള അഭിപ്രായ ഭിന്നതകളും ഇല്ലെന്നും ഭരണം സുഗമമായി മുന്നോട്ട് പോകുമെന്നും സിദ്ധരാമയ്യയും മാധ്യമങ്ങളോട് പ്രതികരിച്ചു.
Karnataka Deputy CM DK Shivakumar has dismissed rumors of a change in the state's Chief Ministership following a meeting with Congress leader Rahul Gandhi. Shivakumar clarified that the discussions focused on developmental issues like NREGA and general politics, rather than any power-sharing agreement. While speculation persists as the government reaches its midterm, both Siddaramaiah and Shivakumar are scheduled to visit Delhi after Sankranti for further consultations, which may include talks on a potential cabinet reshuffle.