National
ദീപാവലി വിപണിയിൽ ഉള്ളിക്ക് തീ വില
സവാള വില ഉയര്‍ന്ന് നില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ നെഞ്ചിടിപ്പ് ഉയർത്തുകയാണ്. ഇപ്പോള്‍ തന്നെ വർധിച്ച് നില്‍ക്കുന്ന വില ദീപാവലിയോടനുബന്ധിച്ച് ഇനിയും വർധിക്കുമോ എന്നാണ് സര്‍ക്കാരിനെ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്നത്. ഉത്സവ സീസണില്‍ സവാളവില ഉയര്‍ന്നാല്‍ അത് ജനരോഷത്തിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. ചില്ലറ വിപണിയില്‍ സവാള വില ഇപ്പോൾ കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ്, ദീപാവലി വരെ ഉയര്‍ന്ന വില തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രധാന സവാള ഉത്പാദക സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്തതാണ് വില വര്‍ദ്ധനവിന് പ്രധാന കാരണം. കനത്ത മഴയിൽ വിളവ് നശിച്ചതും വിതരണം തടസ്സപ്പെട്ടതുമാണ് വില വര്‍ധനയിലേക്ക് നയിച്ചത്.