
ന്യൂഡൽഹി: ദീപാവലിക്കോ മറ്റ് ഉത്സവ അവസരങ്ങൾക്കോ പൊതു ഫണ്ട് ഉപയോഗിച്ച് സമ്മാനങ്ങൾ നൽകരുതെന്ന് കർശന നിർദേശം പുറപ്പെടുവിച്ച് ധനകാര്യ മന്ത്രാലയം(public funds). ഇത് സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും ജീവനക്കാർക്കും നിർദേശം നൽകിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു.
സാമ്പത്തിക അച്ചടക്കം പ്രോത്സാഹിപ്പിക്കുന്നതിനും അത്യാവശ്യമല്ലാത്ത ചെലവുകൾ നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. അതേസമയം ഇടയ്ക്കിടെ ഇത്തരം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു വരികയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.