
മുംബൈ: ദീപാവലി സമ്മാനമായി അങ്കണവാടി വർക്കർമാർക്കും സഹായികൾക്കും 2,000 രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ(Anganwadi workers). ഇതിനായി 40.61 കോടി രൂപ സർക്കാർ അനുവദിച്ചു.
ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസസ് (ഐസിഡിഎസ്) പദ്ധതിയിൽ സേവനമനുഷ്ഠിക്കുന്നവർക്കാണ് തുക ലഭിക്കുക. ഐസിഡിഎസ് കമ്മീഷണർ വഴി ഈ തുക ഉടൻ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്.
സർക്കാർ ഇത് സംബന്ധിച്ച് പ്രമേയം പുറപ്പെടുവിച്ചതായും വനിതാ ശിശു വികസന മന്ത്രി അദിതി തത്കരെ അറിയിച്ചു.