ന്യൂഡൽഹി: ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്ക്കാരിക പൈതൃക പദവി ലഭിച്ചു. ഡൽഹിയിലെ ചെങ്കോട്ടയിൽ വെച്ച് നടന്ന യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഇതാദ്യമായാണ് ഇത്തരമൊരു സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നത്. പ്രഖ്യാപനം നടന്നപ്പോൾ സമ്മേളന ഹാളിൽ വന്ദേമാതരം, ഭാരത് മാതാ കീ ജയ് വിളികൾ മുഴങ്ങി.(Diwali gets UNESCO Intangible Cultural Heritage status)
ഈ പദവി ലഭിച്ചതോടെ, കുംഭമേള, കൊൽക്കത്തയിലെ ദുർഗ്ഗാ പൂജ, ഗുജറാത്തിലെ ഗർബ നൃത്തം, യോഗ തുടങ്ങിയവ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള 16 ആഘോഷങ്ങളാണ് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി നേടിയിരിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവുമധികം പേർ ആഘോഷിക്കുന്ന ഹൈന്ദവ ആഘോഷമാണ് ദീപാവലി. ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും തിന്മയ്ക്കുമേൽ നന്മയുടെയും വിജയത്തെയാണ് ദീപാവലി പ്രതിനിധീകരിക്കുന്നത്. ഈ ആഘോഷത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്.