
ബംഗുളൂരു: കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ ഭാര്യയ്ക്കെതിരായ വിവാദ പരാമർശത്തിൽ ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെതിരെ ജാമ്യമില്ലാ വാറണ്ട്. ബസനഗൗഡ പാട്ടീലിനെതിരെ ദിനേശ് ഗുണ്ടു റാവുവിന്റെ ഭാര്യ തബസും റാവു ബംഗുളൂരു കോടതിയിൽ ഹർജി നൽകുകയും ചെയ്തു. ദിനേശ് ഗുണ്ടു റാവുവിന്റെ കുടുംബത്തിൽ 'പാതി പാകിസ്ഥാൻ' ഉണ്ടെന്ന ബസനഗൗഡയുടെ പരാമർശമാണ് വിവാദമായത്. ഇതേതുടർന്ന്, ബിജെപിയുടെ സോഷ്യൽ മീഡിയ സെല്ലിനെതിരെ കർണാടക സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നൽകുകയും ചെയ്തു.