
ബീഹാർ : റോഡിനെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ചെനാരി പോലീസ് സ്റ്റേഷൻ പരിധിയിലെ കെനാർ കാല ഗ്രാമത്തിലെ സസാറാമിൽ ആണ് സംഭവം. സംഘർഷത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി സസാറാമിലെ സദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെനാർ കാല ഗ്രാമത്തിലെ ഒരു സ്വകാര്യ ഭൂമിയിലെ പാതയെച്ചൊല്ലി വർഷങ്ങളായി തർക്കം നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്നു. ഈ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. രണ്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു സംഘർഷം. സംഭവത്തിൽ ഒരു വിഭാഗത്തിൽ പെട്ട അക്ഷയ് കുമാർ സിംഗ്, രാംദയാൽ സിംഗ്, ഉമേഷ് കുമാർ, ശാന്തി ദേവി എന്നിവർക്കും, മറ്റൊരു വിഭാഗത്തിൽ പെട്ട ഹൈദർ അൻസാരി, അനീസ് അൻസാരി, പർവേസ് അൻസാരി, ഇംതിയാസ് അൻസാരി, ഇദ്രിഷ് എന്നിവർക്കും ആണ് പരിക്കേറ്റത്. ഇവരെല്ലാം സദർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവിഭാഗവും ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.