
ദോഡ: ജമ്മു കശ്മീരിലെ ദോഡ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി(murder). ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏകദേശം 6 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതശരീരമാണ് കണ്ടെത്തിയത്. സംഭവം നടന്നയുടൻ ആശുപത്രി ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചു. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം പോലീസ് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
കുഞ്ഞിന്റെ ഡിഎൻഎ സാമ്പിളുകൾ വിശകലനത്തിനായി ഫോറൻസിക് ലാബിലേക്ക് അയച്ചു. കേസിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.