
ഉത്തർപ്രദേശ്: കാൺപൂരിൽ വികലാംഗനായി വേഷംമാറി ഐഫോൺ തട്ടി കള്ളൻ(theft). ഉത്തർപ്രദേശിലെ കാൺപൂരിലെ ഹാലെറ്റ് ആശുപത്രിയിലാണ് സംഭവം നടന്നത്.
വികലാംഗനാണെന്ന് നടിച്ച് ആശുപത്രിയിൽ ചികിത്സ തേടിയ മുഹമ്മദ് ഫൈസ് എന്ന പ്രതി ഡോക്ടറുടെ കോട്ടിന്റെ പോക്കറ്റിൽ നിന്നാണ് ഫോൺ മോഷ്ടിച്ചത്. ആഗസ്റ്റ് 20 നാണ് സംഭവം നടന്നത്.
മോഷണ വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ പോലീസ് 60 മിനിറ്റിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.