‘ദില്ലി ചലോ’ മാർച്ച്; കർഷകർക്ക് നേരെ ജലപീരങ്കിയും കണ്ണീർ വാതവും പ്രയോഗിച്ച ഹരിയാന പോലീസ് | Delhi Chalo march

‘ദില്ലി ചലോ’ മാർച്ച്; കർഷകർക്ക് നേരെ ജലപീരങ്കിയും കണ്ണീർ വാതവും പ്രയോഗിച്ച ഹരിയാന പോലീസ് | Delhi Chalo march
Published on

ചണ്ഡീഗഡ്: ശംഭു അതിർത്തിയിൽ പ്രതിഷേധിച്ച കർഷകരെ പിരിച്ചുവിടാൻ ഹരിയാന സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
പരിക്കേറ്റ ഏതാനും കർഷകരെ സമരസ്ഥലത്ത് നിർത്തിയ ആംബുലൻസുകളിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ.(Delhi Chalo march)

പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭു സമരഭൂമിയിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഡൽഹിയിലേക്കുള്ള കാൽനട ജാഥ പുനരാരംഭിച്ചിരുന്നു. 101 കർഷകരുടെ ജാഥ ഹരിയാന സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥാപിച്ച ബാരിക്കേഡുകൾക്ക് സമീപം എത്തിയപ്പോഴാണ് പോലീസ് കർഷകർക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ച് ജാഥ തടയാൻ ശ്രമിച്ചത്. കണ്ണീർ വാതക ഷെല്ലാക്രമണത്തിൽ കർഷകർക്ക് പരിക്കേറ്റു, പരിക്കേറ്റവരെ സമീപത്തെ ആശുപത്രിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കർഷകർ രാജ്യതലസ്ഥാനത്തേക്ക് മാർച്ച് നടത്താനുള്ള മൂന്നാമത്തെ ശ്രമമാണിത്. കർഷകർ നേരത്തെ ഡിസംബർ 6, 8 തീയതികളിൽ രണ്ട് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഹരിയാനയിലെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. തങ്ങളുടെ വിളകൾക്ക് മിനിമം താങ്ങുവില, നിയമപരമായ ഉറപ്പ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ 'ദില്ലി ചലോ' മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ ബാനറിന് കീഴിലുള്ള കർഷകർ എംഎസ്പിക്ക് നിയമപരമായ ഗ്യാരണ്ടി ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി സമ്മർദ്ദം ചെലുതിക്കൊണ്ടിരിക്കുന്നത്. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവരുമായി ചർച്ചകൾ നടത്തുവാൻ കർഷകർ കേന്ദ്ര സർക്കാരിനോട് ആവശ്യമുന്നയിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com