ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയച്ചു. തട്ടിപ്പുകൾ തടയാൻ എടുത്ത നടപടികളെക്കുറിച്ച് മറുപടി തേടിയത് കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ്.(Digital arrest scam, Supreme Court issues notice to states)
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ കേന്ദ്ര ഏജൻസിയായ സിബിഐയെ (CBI) ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ കേസിൻ്റെ സ്വഭാവം കണക്കിലെടുത്ത് കേന്ദ്ര ഏജൻസിക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് ഹരിയാന സർക്കാർ കോടതിയെ അറിയിച്ചു.
ഹരിയാനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി സ്വമേധയാ കേസ് ഫയലിൽ എടുത്തത്. ഈ വിഷയത്തിൽ തട്ടിപ്പുകൾ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.