
ബാംഗ്ലൂർ: കർണാടകത്തിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ പണം നഷ്ടപെട്ട സ്ത്രീ പോലീസ് സഹായത്തോടെ മുഴുവൻ തുകയും തിരിച്ചു പിടിച്ചു(Digital arrest). ബസവേശ്വരനഗർ സ്വദേശിയായ പ്രീതി കോം ശ്രീ സുധാകർ(44) ആണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി 14 ലക്ഷം രൂപ നഷ്ടായത്.
വാട്ട്‌സ്ആപ്പ് കോൾ മുഖേനയാണ് പ്രതികൾ സ്ത്രീയെ ബന്ധപ്പെട്ടത്. ബാങ്ക് അക്കൗണ്ട് നിയമവിരുദ്ധ ഇടപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വെരിഫിക്കേഷനായി മറ്റൊരു അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനുമാണ് ആവശ്യപ്പെട്ടത്. ഇല്ലാത്ത പക്ഷം സ്ത്രീയെ അറസ്റ്റ് ചെയ്യുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയിരുന്നു.
തുടർന്ന് സ്ത്രീ 14 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. എന്നാൽ പിന്നീട് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായതോടെ പോലീസിൽ വിവരം അറിയിക്കുകയിരുന്നു. സുവർണ്ണ മണിക്കൂറിനുള്ളിൽ പരാതി നൽകിയതിനാൽ പോലീസ് മുഴുവൻ തുകയും തിരിച്ചുപിടിച്ചു നൽകി.