
ദർഭംഗ: ബിഹാറിൽ ഡയേറിയ ബാധിച്ച് രണ്ട് പേർ മരിച്ചു(Diarrhea). 70 ലധികം പേർ രോഗബാധ മൂലം ചികിത്സയിലാണ്. സാറാ മോഹൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. രോഗബാധയെ തുടർന്ന് ഗ്രാമത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് സജ്ജീകരിച്ചു.
ഗ്രാമ ക്യാമ്പിൽ ആവശ്യത്തിന് ആൻറിബയോട്ടിക്കുകളുടെയും അണുനാശിനികളുടെയും വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. നിലവിൽ പ്രദേശത്ത് ഡോക്ടർമാരുടെ ഒരു സംഘം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.