
സൂറത്ത്: സൂറത്തിലെ കപോദ്ര പ്രദേശത്ത് നിന്നും വൻ കവർച്ച(Diamonds). ഡികെ & സൺസ് ഡയമണ്ട് കമ്പനിയിൽ നിന്ന് 25 കോടിയിലധികം വിലമതിക്കുന്ന വജ്രങ്ങൾ മോഷ്ടിക്കപ്പെട്ടത്.
കമ്പനിയുടെ നാലാം നിലയിലുള്ള ഓഫീസിൽ സൂക്ഷിച്ചിരുന്ന സേഫ് കുത്തി തുറന്നാണ് വജ്രങ്ങൾ അപഹരിച്ചത്. മൂന്ന് ദിവസത്തെ പൊതു അവധി ദിനത്തിലാണ് സംഭവം നടന്നത്.
സി.സിടിവി ക്യാമറകൾ തകർത്ത് ഡിവിആർ സംവിധാനവും മോഷ്ടാക്കൾ അപഹരിച്ചു. അതേസമയം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വജ്ര വ്യാപാര കേന്ദ്രങ്ങളിലൊനായ സൂറത്തിൽ നടന്ന മോഷണം ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.