ധർമസ്ഥല കൂട്ടകൊലപാതക കേസ്: "തനിക്ക് അനന്യ എന്ന മകളില്ല" പുതിയ വെളിപ്പെടുത്തലുകളുമായി സുജാത ഭട്ട്; പരാതിക്കാരൻ അറസ്റ്റിൽ | Dharmasthala mass murder case

നിലവിൽ ചോദ്യം ചെയ്യലിനായി സുജാത ഭട്ടിനോട് ഇന്ന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്.
Dharmasthala
Published on

ബാംഗ്ലൂർ: കർണാടക ധ‌ർമ്മസ്ഥല കൂട്ടകൊലപാതക കേസിൽ പുതിയ വെളിപ്പെടുത്തലുകൾ(Dharmasthala mass murder case). പരാതിക്കാരനായ അജ്ഞാതനായ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരോധാന കേസിൽ സുജാത ഭട്ടിന്റെ മകൾ അനന്യ ഭട്ടിനെ കാണാതായ സംഭവത്തിന് ധ‌ർമ്മസ്ഥല കേസുമായി ബന്ധമുണ്ടെന്നും തന്റെ മകളെ കാണാനില്ലെന്നും സുജാത ഭട്ട് പറഞ്ഞിരുന്നു.

എന്നാൽ തനിക്ക് അങ്ങനൊരു മകളെ ഇല്ലെന്നാണ് ഇപ്പോൾ സുജാത ഭട്ട് പറഞ്ഞത്. നിർണായകമായ നാടകീയത നിറഞ്ഞ കേസിൽ തന്നെ ചിലർ നിർബന്ധിച്ച് പറയിച്ചതാണെന്നും സുജാത ഭട്ട് വിശദീകരിക്കുന്നു.

നിലവിൽ ചോദ്യം ചെയ്യലിനായി സുജാത ഭട്ടിനോട് ഇന്ന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സുജാതയുടെ വീട്ടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com