ബെംഗളൂരു : ധർമ്മസ്ഥലയിൽ നടന്നുവെന്ന് അവകാശപ്പെടുന്ന കൂട്ടക്കൊലയിൽ നിർണ്ണായക മൊഴിയുമായി സാക്ഷി. സ്ത്രീകളും പെൺകുട്ടികളും വിദ്യാർത്ഥികളും പുരുഷന്മാരും കൊല്ലപ്പെട്ടുവെന്നാണ് ഇയാൾ പറയുന്നത്. (Dharmasthala mass murder case)
ശുചീകരണത്തൊഴിലാളിയാണ് പൊലീസിന് മൊഴി നൽകിയത്. താൻ പല കൊലപാതകങ്ങളും നേരിട്ട് കണ്ടുവെന്നും, ഇത് മറവ് ചെയ്തില്ലെങ്കിൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഇയാൾ കൂട്ടിച്ചേർത്തു.