ബെംഗളൂരു : രാജ്യത്തെ തന്നെ നടുക്കിയ ധർമ്മസ്ഥല കൂട്ട ശവസംസ്ക്കാര കേസിൽ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് നേർക്ക് ഗുരുതര ആരോപണം. പരാതി പിൻവലിക്കാനായി സാക്ഷിയെ നിർബന്ധിച്ചുവെന്നാണ് പരാതി. (Dharmasthala Mass Burial Case )
ഇത് നൽകിയിരിക്കുന്നത് സാക്ഷിയുടെ അഭിഭാഷകനാണ്. സിർസി സ്റ്റേഷനിലെ ഇൻസ്‌പെക്ടർ കൂടിയായ എസ് ഐ ടി അംഗം മഞ്ജുനാഥ ഗൗഡയ്‌ക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
ആഭ്യന്തര വകുപ്പിനും പരാതി ഇ മെയിൽ അയച്ചിട്ടുണ്ട്. ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പടുത്തിയതായും ഇതിൽ പറയുന്നു.