ബംഗളുരു : ധർമ്മസ്ഥല കൂട്ട ശവസംസ്ക്കാര കേസിലെ നിർണായക തെളിവായ അസ്ഥിഭാഗങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞു. ഇന്നലെയാണ് ആറാമത്തെ സൈറ്റിൽ നിന്നും അസ്ഥിഭാഗങ്ങൾ ലഭിച്ചത്. (Dharmasthala Mass Burial Case)
ഇക്കൂട്ടത്തിൽ അഞ്ചെണ്ണം പല്ല്, ഒന്ന് താടിയെല്ല്, 2 തുടയെല്ല്, ബാക്കിയുള്ളവ പൊട്ടിയ നിലയിലുള്ള അസ്ഥിഭാഗങ്ങൾ എന്നിവയാണ്. തിരിച്ചറിയാനായി ഫോറൻസിക് വിഭാഗം വിശദമായ പരിശോധന നടത്തും.
ബെംഗളുരുവിലെ എഫ്എസ്എൽ ലാബിലാണ് ഇവ പരിശോധന നടത്തുന്നത്. അതേസമയം, സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് ഇന്നും പരിശോധനകൾ നടക്കുന്നുണ്ട്.