ബെംഗളൂരു : ധർമ്മസ്ഥാലയിലെ കൂട്ട ശവസംസ്ക്കാരങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ഇന്നും തിരച്ചിൽ. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നത്. (Dharmasthala mass burial case)
സാക്ഷി കാട്ടിക്കൊടുത്ത മൂന്നിടങ്ങളിൽ ഇന്ന് ഒരേ സമയം പരിശോധന നടത്തും. ഇത് ഉൾക്കാട്ടിലാണ് എന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇവിടെക്ക് ജെ സി ബി കൊണ്ടുപോകുന്നത് അപ്രായോഗികമാണ് എന്നാണ് വിലയിരുത്തൽ.