മംഗളുരു : ധർമ്മസ്ഥല കൂട്ട ശവസംസ്ക്കാര കേസിൽ വെളിപ്പെടുത്തലുകളുമായി കൂടുതൽ പേർ രംഗത്തെത്തുകയാണ്. ശുചീകരണ തൊഴിലാളി മൃതദേഹം കിഴിച്ചിടുന്നത് കണ്ടുവെന്ന് വെളിപ്പെടുത്തി സ്ത്രീ രംഗത്ത് എത്തിയിരിക്കുകയാണ്. (Dharmasthala mass burial case)
ഇവർ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചു. ബോളയാർ വനമേഖലയ്ക്കടുത്ത് മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നാണ് ഇവർ അറിയിച്ചത്. പിന്നാലെ ഇവരുടെ വീട്ടിലെത്തി ഇയാൾ തൂമ്പ കഴുകിയെന്നും, വെള്ളം കുടിച്ചെന്നും സ്ത്രീ മൊഴി നൽകി.