ബെംഗളൂരു : ധർമ്മസ്ഥല കേസിൽ ഇന്നലെ നടത്തിയ പരിശോധനയിൽ ലഭിച്ച അസ്ഥിഭാഗം 2 വർഷത്തോളം പഴക്കമുള്ളതാണെന്ന് നിഗമനം. ഇത് നിലത്ത് ചിതറിക്കിടക്കുന്ന രീതിയിൽ ആയിരുന്നു ഉണ്ടായിരുന്നത്. (Dharmasthala mass burial case)
എസ് ഐ ടി ഒന്നര മുതൽ രണ്ടു വർഷം വരെ പഴക്കമുള്ള മൃതദേഹം സംബന്ധിച്ച കേസ് അന്വേഷിക്കില്ല എന്നാണ് സൂചന. ഇന്ന് പതിനൊന്നാമത്തെ പോയിന്റ് മുതൽ പരിശോധന നടത്തുന്നുണ്ട്.