ബെംഗളൂരു : ധർമ്മസ്ഥലയിലെ നിഗൂഢ ശവ സംസ്‌കാരങ്ങളുടെ ചുരുളഴിക്കാനായി കനത്ത മഴയിലും പരിശോധന തുടർന്ന് പോലീസ്. ആദ്യം പരിശോധിച്ച പോയിൻ്റ് നമ്പർ ഒന്നിൽ നിന്നും ഇതുവരെയും ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. (Dharmasthala mass burial)
മൂന്നടി താഴ്ചയിൽ കുഴിച്ചിട്ടും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. പുഴക്കര ആയതിനാൽ കുഴച്ചു നോക്കുന്നത് ദുഷ്‌ക്കരമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പരിശോധന തുടരുന്നതിനായി ജെ സി ബിയടക്കം എത്തിച്ചു.