മംഗളൂരു : ധർമസ്ഥല കേസിലെ പരാതിക്കാരനായ ചിന്നയ്യയുടെ മൊഴി ബെൽത്തങ്ങാടിയിലെ അഡീഷണൽ സിവിൽ ജഡ്ജിയും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റും രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. നിലവിൽ ശിവമോഗ ജയിലിൽ കഴിയുന്ന ചിന്നയ്യയെ (45) പോലീസ് അകമ്പടിയോടെ രാവിലെ കോടതിയിൽ ഹാജരാക്കി.(Dharmasthala case Complainant Chinnaiah records voluntary statement before magistrate)
ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്) സെക്ഷൻ 183 പ്രകാരമാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.