ബെംഗളൂരു : ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ ചെയർമാൻ മഹേഷ് തിമ്മരോടി അറസ്റ്റിൽ. ഉജ്ജിരെയിലെ വീട്ടിൽ നിന്നാണ് ഉഡുപ്പി ബ്രഹ്മാവർ പോലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നടപടി ഉണ്ടായിരിക്കുന്നത് ബി ജെ പി നേതാവ് ബി എൽ സന്തോഷിനെതിരെ അപകീർത്തിപരമായ പ്രസ്താവന നടത്തിയതിനെ തുടർന്നാണ്. (Dharmasthala action council chairman arrested)
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. അതേസമയം, ഇത് കേസന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണ് എന്നാണ് മഹേഷ് തിമ്മരോടി പറഞ്ഞത്.