ഹോളിവുഡ് ചിത്രം 'പ്രിഡേറ്റർ: ബാഡ്‌ലാൻഡ്സി'നെ പ്രശംസിച്ച് ധനുഷ്, യഥാത്ഥ പ്രിഡേറ്റർ ആരാധകർക്ക് വേണ്ടിയുള്ള ചിത്രം | Predator: Badlands

ഡാൻ ട്രാച്ചൻബെർഗിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമായ 'പ്രിഡേറ്റർ: ബാഡ്‌ലാൻഡ്സിന്റെ തിരക്കഥയെഴുതിയത് പാട്രിക് ഐസണാണ്
Predator: Badlands
Published on

ചെന്നൈ: ഈ അടുത്തിറങ്ങിയ പ്രിഡേറ്റർ ഫ്രാൻഞ്ചൈസിയിലെ ചിത്രമായ പ്രിഡേറ്റർ: ബാഡ്‌ലാൻഡ്സിനെ പ്രശംസിച്ച് ധനുഷിന്റെ എക്സ് പോസ്റ്റ്. യഥാർത്ഥ പ്രിഡേറ്റർ ആരാധകർക്ക് വേണ്ടിയുള്ള ചിത്രമെന്നാണ് പ്രിഡേറ്റർ: ബാഡ്‌ലാൻഡ്സിനെ കുറിച്ചുള്ള ധനുഷിന്റെ അഭിപ്രായം. (Predator: Badlands)

ഡാൻ ട്രാച്ചൻബെർഗിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമായ 'പ്രിഡേറ്റർ: ബാഡ്‌ലാൻഡ്സിന്റെ തിരക്കഥയെഴുതിയത് പാട്രിക് ഐസണാണ്. എൽ ഫാനിങ്ങും ഡിമിട്രിയസ് ഷൂസ്റ്റർ-കൊലോമാതംഗിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

1987ൽ ആർനോൾഡ് ഷ്വാസ്‌നെഗറിനെ നായകനാക്കി ആരംഭിച്ച ഫ്രാൻഞ്ചൈസിയിലെ ഒമ്പതാമത്തെ ചിത്രമാണ് 'പ്രിഡേറ്റർ: ബാഡ്‌ലാൻഡ്സ്'. ചിത്രം ഇപ്പോഴും തീയേറ്ററുകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുവാണ്.

Related Stories

No stories found.
Times Kerala
timeskerala.com