ഹൈദരാബാദ്: വൈദ്യുതി തൂണുകളിൽ നിന്ന് അപകടകരമായ വയറുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് ആന്ധ്രാ പ്രദേശ്. ഹൈദരാബാദിൽ ജന്മാഷ്ടമി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് ഭക്തർ മരിച്ചിരുന്നു(electrical wires).
ഇതിന് പിന്നാലെ ഉപമുഖ്യമന്ത്രിയും ഊർജ്ജ മന്ത്രിയുമായ ഭട്ടി വിക്രമർക്ക മല്ലു ഉദ്യോഗസ്ഥരോട് അപകടകരമായ വയറുകൾ നീക്കാൻ ആവശ്യപ്പെടുകയിരുന്നു.
അതേസമയം അയഞ്ഞ കേബിൾ വയറുകൾ മാറ്റാൻ കഴിഞ്ഞ ഒരു വർഷമായി കേബിൾ ഓപ്പറേറ്റർമാരോട് ആവർത്തിച്ച് പറഞ്ഞിട്ടും നോട്ടീസ് നൽകിയിട്ടും നടപടിയെടുക്കാത്തതിൽ ഉപമുഖ്യമന്ത്രി രോഷം പ്രകടിപ്പിക്കുകയും ചെയ്തു.