
ന്യൂഡല്‍ഹി: കേരള ഗവർണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി എത്തുമെന്ന് റിപ്പോർട്ട്. ദേവേന്ദ്ര കുമാർ നാവികസേന മുന്‍ മേധാവിയാണ്. നിലവില്‍ അദ്ദേഹം ആന്‍ഡമാന്‍ നിക്കോബാറിലെ ലെഫ്റ്റനൻറ് ഗവര്‍ണറാണ്.(Devendra Kumar Joshi)
ആരിഫ് മുഹമ്മദ് ഖാൻ ഗവര്‍ണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. അദ്ദേഹത്തിന് മറ്റൊരു പദവി നൽകുമെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ആരിഫ് മുഹമ്മദ് ഖാനെപ്പോലെ തന്നെ ഗവര്‍ണര്‍മാരായ മനോജ് സിന്‍ഹ, പി എസ് ശ്രീധരന്‍പിള്ള, തവര്‍ ചന്ദ് ഗെഹലോട്ട്, ബന്ദാരു ദത്താത്രേയ, ആനന്ദി ബെന്‍ പട്ടേല്‍ എന്നിവർക്കും മാറ്റമുണ്ടാകുമെന്നാണ് വിവരം.
അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി ഇന്ത്യന്‍ നാവിക സേനയുടെ 21-മത് മേധാവിയായിരുന്നു.