സുപ്രീം കോടതി ഇടപെടൽ: നാടുകടത്തപ്പെട്ട ഗർഭിണിയെയും മകനെയും ഇന്ത്യയിലേക്ക് തിരികെ എത്തിച്ചു; മമതാ ബാനർജിയുടെ വിമർശനത്തിന് പിന്നാലെ നടപടി | Indian Citizenship

വെള്ളിയാഴ്ച ബംഗാളിലെ മാൾഡയിൽ വെച്ച് ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സോണാലിയും മകനും ഇന്ത്യയിലേക്ക് തിരികെ പ്രവേശിച്ചത്.
bangladesh
Updated on

ന്യൂഡൽഹിൽ: ഇന്ത്യൻ പൗരത്വമുണ്ടായിട്ടും (Indian Citizenship) ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഒമ്പത് മാസം ഗർഭിണിയായ സോണാലി ഖാത്തൂണിനെയും എട്ട് വയസ്സുള്ള മകനെയും തിരികെ രാജ്യത്ത് എത്തിച്ചു. സുപ്രീം കോടതിയുടെ അടിയന്തര നിർദ്ദേശത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ മാനുഷിക പരിഗണന നൽകി നടപടികൾ വേഗത്തിലാക്കിയത്.

ബുധനാഴ്ചയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സോണാലിയെയും മകനെയും ഉടൻ ബംഗ്ലാദേശിൽ നിന്ന് തിരിച്ചെത്തിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിച്ചത്. സോണാലിയുടെ പിതാവിന്റെ ഇന്ത്യൻ പൗരത്വം ചോദ്യം ചെയ്യപ്പെടാത്ത സാഹചര്യത്തിൽ, സോണാലിയും കുട്ടികളും ഇന്ത്യൻ പൗരന്മാരായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അനധികൃതമായി രാജ്യത്ത് കടന്ന ബംഗ്ലാദേശി പൗരന്മാരാണെന്ന് ആരോപിച്ച് കഴിഞ്ഞ ജൂൺ 27-ന് ഡൽഹി പോലീസ് സോണാലിയെയും മകനെയും ഭർത്താവിനെയും ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത ശേഷം ബംഗ്ലാദേശിലേക്ക് നാടുകടത്തുകയായിരുന്നു.

വെള്ളിയാഴ്ച ബംഗാളിലെ മാൾഡയിൽ വെച്ച് ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സോണാലിയും മകനും ഇന്ത്യയിലേക്ക് തിരികെ പ്രവേശിച്ചത്. സോണാലിയുടെ നാടുകടത്തൽ വിഷയത്തിൽ ബുധനാഴ്ച മാൾഡയിൽ നടന്ന എസ്‌ഐആർ വിരുദ്ധ റാലിയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ത്യൻ പൗരന്മാരെ ബംഗ്ലാദേശികളായി മുദ്രകുത്തി നാടുകടത്താൻ ബിഎസ്എഫിനെ ഉപയോഗിച്ചെന്ന് മമത തുറന്നടിച്ചിരുന്നു.

Summary

Following a directive from the Supreme Court, a pregnant woman named Sonali Khatoon and her eight-year-old son, who were wrongly deported to Bangladesh despite having Indian citizenship, were repatriated to India. The Supreme Court bench, noting that her father's citizenship was undisputed, ordered the government to facilitate their immediate return on humanitarian grounds. The repatriation, which took place in Malda, Bengal, follows sharp criticism from Chief Minister Mamata Banerjee regarding the initial error by Delhi Police and BSF in deporting Indian citizens.

Related Stories

No stories found.
Times Kerala
timeskerala.com