
ബംഗളൂരു: രാജ്യാന്തര ചെസ് താരം സഞ്ജന രഘുനാഥിന് സർക്കാർ മെഡിക്കൽ കോളജിൽ സ്‌പോർട്‌സ് ക്വാട്ടയിൽ സീറ്റ് നിഷേധിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കർണാടക ഹൈകോടതി. സംസ്ഥാനം സഞ്ജന രഘുനാഥിനെ വളരെയധികം ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും അതിനാൽ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്നും കോടതി വ്യക്തമാക്കി.
സ്‌പോർട്‌സ് ക്വാട്ടയിൽ രഘുനാഥിന് സീറ്റ് നിഷേധിച്ചതിലും സ്വകാര്യ സീറ്റിൽ പ്രവേശനം നടത്താൻ നിർബന്ധിച്ചതിലും സ്വേച്ഛാപരമായാണ് സംസ്ഥാനം പെരുമാറിയതെന്ന് ചീഫ് ജസ്‌റ്റിസ് എൻ. വി. അഞ്ജാരിയ, ജസ്‌റ്റിസ് കെ. വി. അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.