ഡൽഹിയിൽ ഡെലിവറി ബോയിയെ കുത്തിക്കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്ത് അജ്ഞാതർ; പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പോലീസ് | stabbed

പുലർച്ചെ 12.15 ഓടെയാണ് ആക്രമണം നടന്നത്.
crime
Published on

ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണി സെക്ടർ -18 ൽ ഡെലിവറി ബോയിയെ കുത്തിക്കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്ത് അജ്ഞാതർ(stabbed). ഡെലിവറി പൂർത്തിയാക്കി സ്വരൂപ് നഗറിൽ നിന്ന് രോഹിണിയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വികാസ് എന്ന ഡെലിവറി ബോയിക്ക് ദാരുണാനുഭവമുണ്ടായത്.

പുലർച്ചെ 12.15 ഓടെയാണ് ആക്രമണം നടന്നത്. ഒരു സ്കൂട്ടറിൽ അടുത്തേക്ക് വന്ന അക്രമികൾ ബൈക്ക് തടഞ്ഞുനിർത്തുകയും താക്കോൽ ആവശ്യപ്പെടും ചെയ്തു. എന്നാൽ വികാസ് ഇത് എതിർത്തതോടെ അക്രമികളിൽ ഒരാൾ ഇയാളെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ കവർച്ചയ്ക്കും ആക്രമണത്തിനും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com