ഡൽഹി : ദീപാവലി ആഘോഷത്തിന് ശേഷം ഏറ്റവും മോശം വായുഗുണനിലവാരത്തിലെത്തി രാജ്യതലസ്ഥാനം. ദീപാവലി ആഘോഷത്തെത്തുടർന്ന് ഡൽഹിയുടെ പല പ്രദേശങ്ങളിലും വായുമലിനീകരണത്തിന്റെ തോത് ലോകാരോഗ്യ സംഘടന മാർഗ്ഗനിർദ്ദേശങ്ങളെക്കാൾ വളരെ ഉയർന്ന അളവിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ നടത്തിയ പഠനം അനുസരിച്ച്, ദീപാവലി ദിനത്തിൽ നഗരത്തിലെ ശരാശരി PM സാന്ദ്രത 228 മൈക്രോഗ്രാം പെർ ക്യൂബിക് മീറ്റർ (μg/m3 ) ആയിരുന്നു. തൊട്ടടുത്ത ദിവസം ഇത് 241 മൈക്രോഗ്രാം പെർ ക്യൂബിക് മീറ്റർ ആയി ഉയർന്നു.
ചൊവ്വാഴ്ച ഡൽഹി രാജ്യത്തെ ഏഴാമത്തെ ഏറ്റവും മലിനമായ വായുവുള്ള നഗരമായിരുന്നു. ഹരിയാണയിലെ ജിന്ദ് (412), ധരുഹേര (298), ഗുഡ്ഗാവ് (290), നർനൗൾ (266), ബഹദൂർഗഡ് (247), രാജസ്ഥാനിലെ ഭീവാഡി (244) എന്നിവയാണ് ഡൽഹിയേക്കാൾ ഉയർന്ന മലിനീകരണമുള്ള നഗരങ്ങൾ. റോഹ്തക് (223), നോയിഡ (218), ഗാസിയാബാദ് (207) , നെഹ്‌റു നഗർ (1,763) മൈക്രോഗ്രാം പെർ ക്യൂബിക് മീറ്ററിലേക്ക് ഉയർന്നത്. മലിനീകരണ കണികകൾ എത്രത്തോളം ചെറുതാകുന്നുവോ അത്രത്തോളം ആരോഗ്യപരമായ അപകടസാധ്യതകൾ വർദ്ധിക്കുമെന്ന് വിദഗ്ധർ പറയുന്നു.