
ന്യൂഡൽഹി: ഡൽഹി മൃഗശാലയിലെ ഏക ആഫ്രിക്കൻ ആനയായ ശങ്കർ(29) ചരിഞ്ഞു(African elephant). ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. അന്നേ ദിവസം രാത്രി 7.25 ഓടെ ശങ്കർ പെട്ടെന്ന് ഷെഡിൽ കുഴഞ്ഞു വീണാതായണ് വിവരം. ഉടൻ തന്നെ നാഷണൽ സുവോളജിക്കൽ പാർക്കിലെ വെറ്ററിനറി സംഘം ചികിത്സ നൽകി.
അതേസമയം സെപ്റ്റംബർ 16 വരെ ആനയ്ക്ക് മാറ്റ് അസുഖമോ അസാധാരണമായ പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് മൃഗശാല ഉദ്യോഗസ്ഥർ പറഞ്ഞു. ഇതേ തുടർന്ന് ആനയുടെ മരണകാരണം കണ്ടെത്താൻ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.