
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിൽ നിന്നും യാത്രികരെ അടിയന്തിരമായി പുറത്തിറക്കി(Air India flight). ബോയിംഗ് 787-9 ഡ്രീംലൈനർ AI2380 വിമാനത്തിലാണ് സംഭവം നടന്നത്.
വിമാനത്തിനുള്ളിലെ എയർ കണ്ടീഷനിംഗ് സിസ്റ്റവും വൈദ്യുതി വിതരണവും തകരാറിലായതിനെ തുടർന്നാണ് യാത്രികരെ പുറത്തിറക്കിയത്. വിമാനത്തിൽ 200 ലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വിമാനത്തിൽ പ്രവേശിപ്പിച്ച് 2 മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം നടന്നത്. അതേസമയം എയർ ഇന്ത്യ വിമാനക്കമ്പനി ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.