
ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ ഐബി ജീവനക്കാരൻ അങ്കിത് ശർമ്മയുടെ കൊലപ്പെട്ട സംഭവത്തിൽ മുൻ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈന് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി(Delhi riots). 2020 ഫെബ്രുവരിയിൽ നടന്ന കലാപം ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചതിനെ തുടർന്നാണ് ജാമ്യം നിഷേധിച്ചത്.
കലാപത്തിൽ 51 പേർക്ക് പരിക്കേട്ടിരുന്നു. അങ്കിത് ശർമ്മയെ കോപാകുലരായ ഒരു ജനക്കൂട്ടം വലിച്ചിഴച്ചുകൊണ്ടുപോയതായും മൃതദേഹം അഴുക്കുചാലിൽ തള്ളിയതും കോടതി ചൂണ്ടിക്കാട്ടി. പ്രഥമദൃഷ്ട്യാ ഹുസൈൻ സംഭവങ്ങളിലെ പ്രധാന വ്യക്തിയാണെന്ന് പറഞ്ഞാണ് ജാമ്യം നിഷേധിച്ചത്.