ഡൽഹി കലാപ ഗൂഢാലോചനക്കേസ് ; ജാമ്യം നിഷേധിച്ചതിനെതിരേ ഷര്‍ജീല്‍ ഇമാം സുപ്രീംകോടതിയില്‍ |Delhi riots case

ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
delhi-riots case
Published on

ഡല്‍ഹി : ഡല്‍ഹി കലാപക്കേസില്‍ ജാമ്യം നിഷേധിച്ചതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം. ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് ഷർജീൽ ഇമാം ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

2020ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കു പിന്നാലെ നടന്ന കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡല്‍ഹി പൊലീസ് ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്.

കേസില്‍ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നിഷേധിച്ചിരുന്നു. ഷര്‍ജില്‍ ഇമാം, ഉമര്‍ ഖാലിദ്, മുഹമ്മദ് സലീം ഖാന്‍, ഷിഫ-ഉര്‍-റഹ്മാന്‍, അത്തര്‍ ഖാന്‍, മീരാന്‍ ഹൈദര്‍, അബ്ദുള്‍ ഖാലിദ് സൈഫി, ഗള്‍ഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷകള്‍ ആണ് ഹൈക്കോടതി തള്ളിയത്.

Related Stories

No stories found.
Times Kerala
timeskerala.com