ന്യൂഡൽഹി: ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെലും കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ ഏകോപിത റെയ്ഡുകൾക്ക് ശേഷം പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഭീകര മൊഡ്യൂൾ പിടികൂടുകയും അഞ്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി വ്യാഴാഴ്ച ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. രാജ്യത്ത് ഒരു വലിയ ആക്രമണം ആസൂത്രണം ചെയ്തിരുന്ന മൊഡ്യൂളായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു.(Delhi Police Special Cell busts terror module)
സൂത്രധാരനായ ആഷർ ഡാനിഷ് എന്നറിയപ്പെടുന്നയാളെ ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നും, മുംബൈ നിവാസികളായ അഫ്താബ്, സുഫിയാൻ എന്നീ രണ്ട് പ്രതികളെ ചൊവ്വാഴ്ച ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തു. മുസാപയെ തെലങ്കാനയിൽ നിന്നും, മറ്റൊരു ഭീകരനായ കമ്രാൻ എന്നയാളെയും അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.