ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി രാജ്യത്ത് അനധികൃതമായി താമസിച്ച 92 ബംഗ്ലാദേശി പൗരന്മാരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു(Delhi Police).
തെക്കുപടിഞ്ഞാറൻ ജില്ലയുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിൽ അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ തിരിച്ചറിയുന്നതിനും തടങ്കലിൽ വയ്ക്കുന്നതിനുമായി 10 ദിവസം നീണ്ടുനിന്ന പ്രത്യേക ഓപ്പറേഷൻ അടുത്തിടെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശോധന നടന്നത്.
പരിശോധനയിൽ ഇന്ത്യയിൽ താമസിക്കുന്നതിന് ന്യായീകരിക്കുന്ന സാധുവായ രേഖകളൊന്നും ഇവരുടെ പക്കൽ നിന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് അറസ്റ്റ് രേഖപെടുത്തിയത്. ഇതോടെ, 2024 ഡിസംബർ 26 മുതൽ ജില്ലയിൽ തടവിലാക്കപ്പെട്ട ആകെ ബംഗ്ലാദേശി പൗരന്മാരുടെ എണ്ണം 142 ആയതായി അധികൃതർ വ്യക്തമാക്കി.