
ന്യൂഡൽഹി: പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും വേരുകളുള്ള, അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ 10 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് നടക്കുന്നതായി ഡൽഹി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. അതനുസരിച്ച്, ഡൽഹി നാർക്കോട്ടിക് കൺട്രോൾ യൂണിറ്റ് പോലീസ് നടത്തിയ റെയ്ഡിൽ, അഫ്ഗാനിസ്ഥാനുമായും പാകിസ്ഥാനുമായും ബന്ധമുള്ള അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് സംഘത്തിലെ 10 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് 1667 ഗ്രാം ഹെറോയിൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ പോലീസ് പിടിച്ചെടുത്തു. രണ്ട് മോട്ടോർ സൈക്കിളുകളും 16 മൊബൈൽ ഫോണുകളും കണ്ടെടുത്തു.
ഇവരുടെ പത്ത് കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായും പോലീസ് അറിയിച്ചു. ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ, ഡൽഹി എന്നിവിടങ്ങളിലേക്ക് പ്രതികൾ മയക്കുമരുന്ന് വിതരണം ചെയ്തു വരികയായിരുന്നു. അതേസമയം , കള്ളക്കടത്ത് സംഘത്തിലെ പ്രധാനിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.