ഡൽഹിക്ക് ശ്വാസം മുട്ടുന്നു..: ഗുരുതര വായു മലിനീകരണം; AQI 392, നിയന്ത്രണങ്ങൾ തുടരും | Air pollution

നിർമ്മാണ പ്രവർത്തനങ്ങൾക്കടക്കം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നു
ഡൽഹിക്ക് ശ്വാസം മുട്ടുന്നു..: ഗുരുതര വായു മലിനീകരണം; AQI 392, നിയന്ത്രണങ്ങൾ തുടരും | Air pollution
Published on

ന്യൂഡൽഹി: തലസ്ഥാന നഗരിയായ ഡൽഹിയിൽ അതിരൂക്ഷമായ വായു മലിനീകരണം തുടരുന്നു. വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന് ഗുരുതര വിഭാഗത്തിന് അടുത്തെത്തി. ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തിയ ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 392 ആണ്.(Delhi is suffocating, Severe air pollution)

നഗരത്തിലെ 15-ലധികം സ്ഥലങ്ങളിൽ എ.ക്യൂ.ഐ. 400-ന് മുകളിൽ തുടരുകയാണ്. വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ തുടരാൻ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെൻ്റ് നിർദേശം നൽകി.

ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ ഡൽഹിയിൽ നിലവിലും വരും ദിവസങ്ങളിലും തുടരും. നിർമ്മാണ പ്രവർത്തനങ്ങൾക്കടക്കം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതിലൂടെ മലിനീകരണം നിയന്ത്രിക്കാനാണ് ശ്രമം. തണുപ്പുകൂടി വരുന്ന സാഹചര്യത്തിൽ വായുവിന്റെ ഗുണനിലവാരം വീണ്ടും മോശമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com