
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത യോഗയെക്കുറിച്ചുള്ള ഗാനം പുറത്തിറക്കി(Yoga Day). സംഗീതസംവിധായകൻ അമിത് ത്രിവേദിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന യോഗ പ്രവർത്തനങ്ങളിൽ മന്ത്രിമാരും ബിജെപി എംഎൽഎമാരും പങ്കെടുക്കുമെന്നും രേഖ ഗുപ്ത പറഞ്ഞു. ഗാനത്തിന്റെ വരികൾ "യോഗ്മയ് ദില്ലി"യുടെ വികാരം പ്രകടിപ്പിക്കുന്നതാണെന്നും അതിന്റെ വീഡിയോ ദേശീയ തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രദർശിപ്പിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
"ഔദ്യോഗിക പരിപാടികൾ 11 സ്ഥലങ്ങളിൽ നടക്കും. യമുന തീരത്തുള്ള സോണിയ വിഹാർ, ത്യാഗരാജ് സ്റ്റേഡിയം, ഛത്രസാൽ സ്റ്റേഡിയം, രാജീവ് ഗാന്ധി സ്റ്റേഡിയം, ദ്വാരക സെക്ടർ 6 ലെ ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പരിപാടികൾ ഉണ്ടായിരിക്കും. ഡൽഹിയുമായി ബന്ധപ്പെട്ട ചില പ്രതീകാത്മക സ്ഥലങ്ങളുണ്ട്. ഇപ്പോൾ ഡൽഹിയിൽ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഭാരത് മണ്ഡപം, യശോഭൂമി, കർത്തവ്യ പാത, പിഎം സംഗ്രഹാലയ, ബാൻസേര, അസിത, വാസുദേവ് ഘട്ട്. പുതിയവയ്‌ക്കൊപ്പം പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ഗാനം ചിത്രീകരിക്കുന്നു"- ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കി.