
ന്യൂഡൽഹി: തെരുവ് നായ്ക്കൾക്ക് വന്ധ്യംകരണത്തിനും വാക്സിനേഷനുമുള്ള കാമ്പയിൻ ആരംഭിച്ച് ഡൽഹി സർക്കാർ(stray dogs). സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് നടപടി.
ആക്രമണാത്മക സ്വഭാവമുള്ള നായകൾ, റാബിസ് ബാധയുള്ള നായകൾ തുടങ്ങിയവ ഒഴികെയുള്ള നായ്ക്കളെ പ്രതിരോധ കുത്തിവയ്പ്പിനും വന്ധ്യംകരണത്തിനും ശേഷം തുറന്നുവിടാനാണ് തീരുമാനം.
നടപടി നടപ്പിൽ വരുത്താൻ ഡൽഹിയിലെ 78 സർക്കാർ മൃഗാശുപത്രികളിൽ 24 എണ്ണം വാക്സിനേഷൻ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അതേസമയം എൻജിഒകൾ, സ്വകാര്യ മൃഗഡോക്ടർമാർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ കാമ്പെയ്‌നിൽ പങ്കെടുക്കുമെന്നാണ് വിവരം.