
ന്യൂഡൽഹി: യമുന നദി കരകവിഞ്ഞതിനെ തുടർന്ന് ഡൽഹി വെള്ളത്തിനടിയിലായി(flood). ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഡൽഹിയിലെ മെട്രോ ഗേറ്റിലേക്കുള്ള റോഡിൽ വെള്ളം കയറി.
ഇതേ തുടർന്ന് യമുന ബാങ്കിലെ ഡൽഹി മെട്രോ സ്റ്റേഷന്റെ ഗേറ്റുകൾ വ്യാഴാഴ്ച അടച്ചു. മെട്രോ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ രക്ഷിക്കാൻ എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, യമുന നദിയിൽ രാവിലെ തന്നെ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.