
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് നേരെ വെല്ലുവിളിയുമായി അരവിന്ദ് കെജരിവാൾ. ഡൽഹിയിലെ ചേരികൾ പൊളിച്ച കേസുകൾ പിൻവലിച്ച് കുടയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ അമിത് ഷാ തയ്യാറായാൽ താൻ ഡൽഹി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെജ്രിവാൾ. ഷക്കൂർ ബിസ്തി മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെടെയാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജരിവാൾ അമിത് ഷായെ വെല്ലുവിളിച്ചത്. ഡൽഹിയിലെ ചേരികൾ പൊളിച്ച കേസുകൾ പിൻവലിക്കാൻ അമിത് ഷാ തയ്യാറാണോ എന്ന് കെജ്രിവാൾ ചോദിച്ചു. കേസുകൾ പിൻവലിച്ച് വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാമെന്ന് അമിത് ഷാ ഉറപ്പു നൽകിയാൽ താൻ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെജരിവാൾ പ്രഖ്യാപിച്ചു.