
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പിന് ആവേശം കൂട്ടി സർവ്വേ ഫലം പുറത്ത്. ഹാട്രിക്ക് വിജയം നേടിയ ആം ആദ്മി പാർട്ടി ഇത്തവണ തിരിച്ചടി നേരിടുമെന്നാണ് ഫലോദി സത്ത ബസാറിന്‍റെ സർവ്വേയിലെ പ്രവചനം.(Delhi Election 2025 first Pre poll Survey Result out)
പൂജ്യം സീറ്റിലൊതുങ്ങിയിരുന്ന കോൺഗ്രസിന് ഇക്കുറി മെച്ചമുണ്ടാകുമെന്ന് പറയുന്ന സർവ്വേയിൽ ബി ജെ പിക്ക് വലിയ പ്രതീക്ഷയും സൂചിപ്പിക്കുന്നു.
എ എ പി സീറ്റുകളിൽ വലിയ കുറവുണ്ടാകുമെന്നും, ബി ജെ പിക്ക് 35 സീറ്റുകൾ വരെ ലഭിക്കാമെന്നും, കോൺഗ്രസ് 3 സീറ്റ് വരെ നേടുമെന്നുമാണ് പ്രവചനം.