
ന്യൂഡൽഹി: യാത്രക്കാരിക്ക് വൃത്തിഹീനവും കറപിടിച്ചതുമായ സീറ്റ് നൽകിയതിന് ഇൻഡിഗോ എയർലൈൻന് ഡൽഹി ഉപഭോക്തൃ കോടതി പിഴ ഇട്ടു(IndiGo). സ്ത്രീയ്ക്ക് 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ആവശ്യപ്പെട്ടത്.
സീറ്റിൽ ഇരുന്ന സ്ത്രീ അനുഭവിച്ച മാനസിക സംഘർഷങ്ങൾ കണക്കിലെടുത്താണ് നടപടി. ബാക്കുവിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. പിങ്കി എന്ന സ്ത്രീ യാത്രക്കാരി സമർപ്പിച്ച പരാതിയിൽ ന്യൂഡൽഹി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് വാദം കേട്ടത്.