Delhi CM : ജൻ സുൻവായ് പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം : മുഖത്തടിച്ചു, ആശുപത്രിയിലേക്ക് മാറ്റി, പ്രതി പിടിയിൽ, വിമർശിച്ച് BJP

പ്രതി പരാതിയായി ഒരു പേപ്പർ മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം അവരെ ആക്രമിക്കുകയായിരുന്നു.
Delhi CM : ജൻ സുൻവായ് പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം : മുഖത്തടിച്ചു, ആശുപത്രിയിലേക്ക് മാറ്റി, പ്രതി പിടിയിൽ, വിമർശിച്ച് BJP
Published on

ന്യൂഡൽഹി : ബുധനാഴ്ച്ച രാവിലെ സിവിൽ ലൈനിലെ ഔദ്യോഗിക വസതിയിൽ നടന്ന "ജൻസുൻവായ്" പരിപാടിയിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ആക്രമിക്കപ്പെട്ടതായി ബിജെപി അറിയിച്ചു. കരണത്ത് അടിക്കുകയായിരുന്നു. ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ ആക്രമണത്തെ ശക്തമായി അപലപിച്ചതായി ഡൽഹി ബിജെപി ഒരു സന്ദേശത്തിൽ പറഞ്ഞു.(Delhi CM Rekha Gupta attacked during ‘Jan Sunwai’ programme)

പോലീസ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. 35 വയസ്സുള്ള ഒരാളാണ് രേഖ ഗുപ്തയെ ആക്രമിച്ചത് എന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പ്രതി പരാതിയായി ഒരു പേപ്പർ മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം അവരെ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പ്രതിയെ സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com