ഡൽഹി : ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി എൻഐഎ. സ്ഫോടനത്തിൽ ചാവേറായ ഉമർ നബിയുടെ സഹായിയെ പിടികൂടി. കശ്മീർ സ്വദേശിയായ യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്.
ഡ്രോണുകളും റോക്കറ്റുകളും നിർമിക്കുന്നതിൽ വിദഗ്ധനായ കശ്മീർ സ്വദേശി കാസിർ ബിലാൽ വാനി (ഡാനിഷ്) എന്നയാളെയാണ് എൻഐഎ സംഘം പിടികൂടിയത്. മുഖ്യപ്രതിയെന്ന് വിലയിരുത്തപ്പെടുന്ന ഉമറുമായി ചേർന്ന് ഡാനിഷ് ഭീകരാക്രമണം ആസൂത്രണം ചെയ്ന്നതിരുന്നത്. ചാവേർ ആക്രമണത്തിന് തയ്യറായിരിക്കാൻ ഉമർ ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് ഡ്രോണുകൾ ഉപയോഗിച്ചും ഭീകരാക്രമണം നടത്താൻ ഉമർ ലക്ഷ്യമിട്ടിരുന്നതായും ഇതിനുള്ള സാങ്കേതിക സഹായം പിടിയിലായ കശ്മീർ സ്വദേശിയിൽ നിന്നും ഉമറിന് ലഭിച്ചെന്നുമാണ് റിപ്പോർട്ട്.
ഡൽഹി പോലീസ്, ജമ്മു കശ്മീർ പോലീസ്, ഹരിയാണ പോലീസ്, ഉത്തർപ്രദേശ് പോലീസ്, മറ്റ് കേന്ദ്ര യൂണിറ്റുകൾ എന്നിവയുമായി ഏകോപിപ്പിച്ച് പഴുതടച്ച അന്വേഷണമാണ് എൻഐഎ നടത്തുന്നത്.