
ന്യൂഡൽഹി: ഡൽഹിയിലെ ധൗള കുവാനിൽ ബിഎംഡബ്ല്യു അപകടത്തിൽ ധനകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഗൻപ്രീതിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി കോടതി(Delhi BMW car accident).
സെപ്റ്റംബർ 27 വരെയാണ് ജുഡീഷ്യൽ കസ്റ്റഡി നീട്ടിയിരിക്കുന്നത്. എന്നാൽ, ഗഗൻപ്രീതിന്റെ ജാമ്യാപേക്ഷ നിലവിൽ പരിഗണനയിലാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇത് സംബന്ധിച്ച് ഗഗൻപ്രീതിന്റെ അഭിഭാഷകൻ ഹർജി സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, ധനകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിന്റ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ ഡൽഹിയിലെ പട്യാല ഹൗസ് കോടതി നോട്ടീസ് അയച്ചു.