
ന്യൂഡൽഹി: ഡൽഹിയിൽ ബിഎംഡബ്ല്യു കാർ ഇടിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി ഗഗൻപ്രീത് കൗർ മക്കാദി(38)ന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി പട്യാല ഹൗസ് കോടതി നീട്ടി(BMW car). ജുഡീഷ്യൽ കസ്റ്റഡി 14 ദിവസം കൂടി നീട്ടി ഒക്ടോബർ 11 വരെയാക്കിയതായി കോടതി അറിയിച്ചു. അതേസമയം പ്രതി സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി പിന്നീട് വിധി പറയും.
ഡൽഹിയിലെ ധൗള കുവാനിനടുത്തുവച്ച് നടന്ന അപകടത്തിലാണ് ധനകാര്യ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ നവ്ജോത് സിംഗ് (52) കൊല്ലപ്പെടുകയും ഭാര്യ സന്ദീപ് കൗറിനും പരിക്കേൽക്കുകയും ചെയ്തത്. ഇതേ തുടർന്ന് ഇദ്ദേഹത്തിന്റെ ഭാര്യ സമർപ്പിച്ച പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.